മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി രവീന്ദ്രനെയും എന്‍ഐഎ ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യല്‍ വൈകാതെ ഉണ്ടാകുമെന്ന് ഒരു ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എം ശിവശങ്കറിനെ പോലെ മുഖ്യമന്ത്രിയുടെ ഓഫിസിലെ കാര്യങ്ങളെല്ലാം തിരുമാനിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നയാളാണ് സി. രവീന്ദ്രനും.
എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. പല ഉത്തരങ്ങളിലും വൈരുദ്ധ്യമുണ്ടെന്നാണ് സൂചനകള്‍. സി രവീന്ദ്രനെ കൂടി ചോദ്യം ചെയ്താല്‍ പല കാര്യങ്ങളിലും വ്യക്ത ഉണ്ടാകുമെന്ന് എന്‍ഐഎ കണക്ക് കൂട്ടുന്നുവെന്നാണ് റിപ്പോര്‍ട്ട്.
മുഖ്യമന്ത്രിയുടെ ഓഫിസിലെ കാര്യങ്ങളെല്ലാം തിരുമാനിക്കുന്ന, മറ്റാരും ചോദ്യം ചെയ്യാത്ത രണ്ട് ഉദ്യോഗസ്ഥരാണ് എം ശിവശങ്കരനും, സി രവീന്ദ്രനും. സ്വപ്‌നയേയും. സരിത്തിനൈയും എന്‍ഐഎ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നും നിര്‍ണായകമായ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.
സരിത്തും സ്വപ്‌ന സുരേഷും നിരവധി തവണ സെക്രട്ടറിയേറ്റില്‍ എത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറിയേറ്റിലെ സി.സി ടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് എന്‍ഐഎ ചീഫ് സെക്രട്ടറിയ്ക്ക് കത്ത് നല്‍കിയത്. സി.സി ടിവി പരിശോധിച്ചാല്‍ പ്രധാനപ്പെട്ട ചില വിവരങ്ങള്‍ ലഭിക്കുമെന്ന നിഗമനത്തിലാണ് എന്‍ഐഎ.
എം ശിവശങ്കരനെ എന്‍ഐഎ നാളെ കൊച്ചിയില്‍ വച്ച് വീണ്ടും ചോദ്യം ചെയ്യു. ഇതിന് പിന്നാലെ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യതയും തള്ളികളയാനാവില്ല. യുഎഇ അറ്റാഷേയുടെ ഗണ്‍മാനാമായിരുന്ന ജയഘോഷിനെയും എന്‍ഐഎ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post