ഇസ്ലാമബാദ് : ന്യൂനപക്ഷ മതസ്ഥരെ അടിച്ചമർത്താൻ പാക് ഭരണകൂടം ഉപയോഗിക്കുന്നത് മതനിന്ദയെന്ന ആയുധം.ഈ കുറ്റം ചുമത്തപ്പെട്ട ന്യൂനപക്ഷ മതസ്ഥരുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. മനുഷ്യാവകാശ സംഘടനയായ ഗ്ലോബൽ ഹ്യൂമൻ റൈറ്റ്സ് ഡിഫൻസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ കണക്കുകൾ.ന്യൂനപക്ഷ മതങ്ങളെ പീഡിപ്പിക്കാനും പരിവർത്തനം ചെയ്യാനും പാകിസ്ഥാൻ ഈ നിയമം ഉപയോഗിക്കുന്നുണ്ട്.ഈയടുത്ത് ക്രിസ്ത്യൻ ദമ്പതികളെ മതനിന്ദ കുറ്റം ആരോപിച്ച് കോടതി വധശിക്ഷയ്ക്കു വിധിച്ചിരുന്നു.സിന്ധ് പ്രവിശ്യയിലെ 2 ഹിന്ദു യുവതികൾ, ലാഹോറിൽ ഒരു ക്രിസ്ത്യൻ യുവതി, ഖൈർപൂരിലെ രണ്ട് പ്രൊഫസർമാർ എന്നിവരെയും ഈയടുത്ത് മതനിന്ദ കുറ്റം ചുമത്തി പാക് സർക്കാർ തുറുങ്കിലടച്ചു.മതപുരോഹിതരും സമൂഹവും ഭരണകൂടത്തിന്റെ ഒത്താശയോടെ ഹൈന്ദവരെയും ക്രൈസ്തവരെയും വേട്ടയാടുകയാണ്.
ശൗചാലയ ശുചീകരണം അടക്കമുള്ള സകല ജോലികളും പാകിസ്ഥാൻ ന്യൂനപക്ഷ മതക്കാർക്ക് മാത്രമായി സംവരണം ചെയ്തിരിക്കുകയാണ് എന്നത് ഈയിടെ ലോകശ്രദ്ധയാകർഷിച്ചിരുന്നു.ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ, ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നതിനെതിരെ ഇന്ത്യ പാക് ഭരണകൂടത്തോട് ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.
Discussion about this post