സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ രണ്ടാം ഘട്ട ചോദ്യം ചെയ്യൽ അഞ്ച് മണിക്കൂർ പിന്നിട്ടു. കൊച്ചിയിലെ എൻഐഎ ഓഫീസിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ചോദ്യം ചെയ്യലിനായി ശിവശങ്കര്‍ രാവിലെ കൊച്ചിയിലെ എന്‍.ഐ.എ ഓഫീസിലെത്തിയിരുന്നു.
എൻഐഎയുടെ പ്രത്യേക സംഘമാണ് മുൻ ഐടി സെക്രട്ടറി കൂടിയായ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.എൻഐഎ പ്രോസിക്യൂട്ടറുൾപ്പെടെയാണ് സംഘത്തിലുള്ളത്. എന്‍.ഐ.എ. 56 ചോദ്യങ്ങളാണ് ശിവശങ്കറിനായി അന്വേഷണസംഘം തയ്യാറാക്കിയിട്ടുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്‍.ഐ.എ.യുടെ കൊച്ചി ഓഫീസിലെ പ്രത്യേകം തയ്യാറാക്കിയ മുറിയിലാണ് ചോദ്യംചെയ്യല്‍. നടപടികൾ വീഡിയോയില്‍ പകര്‍ത്തും.












