രാമക്ഷേത്രത്തിന്റെ ഭൂമി പൂജയിൽ പങ്കെടുക്കുന്നതിനായി 800 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് ഇസ്ലാം മതവിശ്വാസിയായ മുഹമ്മദ് ഫൈസ് ഖാൻ. ചത്തീസ്ഗഡിലെ ചാന്ത്കൗരിയിൽ നിന്നാണ് ആഗസ്റ്റ് 5ന് നടക്കുന്ന ഭൂമി പൂജയിൽ പങ്കെടുക്കാൻ ഇയാൾ അയോധ്യയിലേക്കുള്ള യാത്ര ആരംഭിച്ചത്.താൻ മുസ്ലീമാണെങ്കിലും ശ്രീരാമ ഭക്തനാണ്.അന്വേഷണം നടത്തിയാൽ, ഒരു പക്ഷെ കണ്ടെത്താനായേക്കും ഞങ്ങളുടെ പൂർവികരെല്ലാം ഹിന്ദു മതവിശ്വാസികളാണ്.അവരുടെ പേരുകൾ ശ്യാംലാലെന്നൊ രാംലാലെന്നൊ ഒക്കെയായിരിക്കാം.ഞങ്ങൾ പള്ളിയിലും മോസ്ക്കിലുമെല്ലാം പോകുന്നുണ്ടെങ്കിലും ആരംഭത്തിൽ ഞങ്ങളെല്ലാം ഹിന്ദുക്കൾ തന്നെയായിരുന്നു-മുഹമ്മദ് ഫൈസ് ഖാൻ വ്യക്തമാക്കി.
യാത്ര ചെയ്ത് മധ്യപ്രദേശിലെ അനുപ്പൂരിലാണ് ഇപ്പോൾ ഇയാൾ എത്തിയിട്ടുള്ളത്. ഇയാളുടെ ഈ യാത്രയ്ക്ക് എതിർപ്പ് പ്രകടിപ്പിച്ച് ഒത്തിരി മുസ്ലീമുകൾ രംഗത്തു വന്നിരുന്നു.എന്നാൽ, താൻ ആദ്യമായല്ല ക്ഷേത്രദർശനം നടത്തുന്നതിനായി കാൽനടയായി സഞ്ചരിക്കുന്നതെന്നും 15,000 കിലോമീറ്ററോളം വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ താൻ കാൽനടയായി സഞ്ചരിച്ചിട്ടുണ്ടെന്നും മുഹമ്മദ് ഫൈസ് ഖാൻ കൂട്ടിച്ചേർത്തു.
Discussion about this post