ബായി താരും സിങ് ജി. മതം മാറാന്‍ വിസമ്മതിച്ചതിന് മുഗള്‍ ഭരണാധികാരികള്‍ ജീവനോടെ തലയോട്ടിയിലെ മാംസം ഉരിച്ചുമാറ്റി കൊല ചെയ്ത സിഖ് നേതാവ്. അദ്ദേഹത്തിന്റെ ബലിദാനത്തിന്റെ ഓര്‍മ്മയ്ക്കായി ലാഹോറില്‍ അദ്ദേഹം ജീവന്‍ വെടിഞ്ഞതിന്റെ സ്മാരകമായുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗുരുദ്വാര മസ്ജിദാക്കുകയാണ് പാകിസ്ഥാന്‍ .
പഞ്ചാബിലെ മുഗള്‍ ഗവര്‍ണ്ണറായ സക്കറിയാ ഖാന്‍ ആണ് ബായി താരു സിംഗ് ജിയേയും അദ്ദേഹത്തിന്റെ കുടുംബത്തേയും തടവിലാക്കിയത്. അതിക്രൂരമായാണ് അദ്ദേഹത്തെ ആഴ്ചകളോളം പീഡിപ്പിച്ചത്. സകല എല്ലുകളും ഒടിഞ്ഞു നുറുങ്ങിയിട്ടും അദ്ദേഹം മതം മാറാന്‍ തയ്യാറായില്ല. ‘മതം മാറൂ അല്ലെങ്കില്‍ മരിക്കൂ’ എന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ അദ്ദേഹം തിരികെച്ചോദിച്ചത് ‘മതം മാറിയാല്‍ മരിക്കില്ലേ? മുസ്ലീങ്ങളൊന്നും മരിക്കാറില്ലേ’ എന്നായിരുന്നു.
പരസ്യമായി വിചാരണ ചെയ്യപ്പെട്ട ശേഷം, സിഖ് വിശ്വാസത്തിന്റെ ഭാഗമായി അദ്ദേഹം വളര്‍ത്തിയിരുന്ന നീണ്ട മുടി മുറിച്ച് മുസ്ലീമായി മാറിയെന്ന് പറയണമെന്ന് സക്കറിയാ ഖാന്‍ അദ്ദേഹത്തോട് വീണ്ടും ആജ്ഞാപിച്ചു. മുടി മുറിക്കില്ല, മുസ്ലീമാവില്ല എന്ന് പറഞ്ഞ അദ്ദേഹത്തിന്റെ തലയിലെ തൊലിയും മാംസവും ജീവനോടെ ഉരിച്ചുമാറ്റി. 1745 ജൂണ്‍ 9നായിരുന്നു ഈ ക്രൂരകൃത്യം നടന്നത്. അനേക ദിവസങ്ങള്‍ ആ നിലയില്‍ ജയിലില്‍ക്കഴിഞ്ഞ അദ്ദേഹം 22 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മരണമടഞ്ഞു. ധീരശഹീദ് ആകുമ്പോള്‍ വെറും 25 വയസ്സു മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം.
അദ്ദേഹത്തിന്റെ ബലിദാനം സംഭവിച്ച സ്ഥലത്ത് സിഖുകാര്‍ പുണ്യമായിക്കരുതുന്ന ഒരു ഗുരുദ്വാര ഉണ്ടായിരുന്നു. ഗുരുദ്വാര ശഹീദി ആസ്ഥാന്‍ എന്നാണാ ഗുരുദ്വാര അറിയപ്പെടുന്നത്. ലാഹോറിലെ നൗലാഖ ബാസാറിലാണ് ഈ ഗുരുദ്വാര സ്ഥിതി ചെയ്യുന്നത്. ചില മുസ്ലിം സംഘടനകള്‍ ഈ ഗുരുദ്വാര കൈയ്യേറി അവിടെ മസ്ജിദ് പണിയാനൊരുങ്ങുകയാണ്.

പാകിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ ഈ സംഭവത്തിനെതിരേ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും ഇത്രയും പ്രധാനപ്പെട്ട ഒരു ആരാധനാസ്ഥലവും ചരിത്രസ്മാരകവും അതിന്റെ ഉദ്ദേശത്തിന് കടകവിരുദ്ധമായ രീതിയില്‍ കൈയ്യേറുന്നത് ഒരിക്കലും അനുവദിക്കാനാവില്ലെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു.
ഏറ്റവും ശക്തമായ ഭാഷയില്‍ ഇന്ത്യ ഈ വിഷയം പാകിസ്ഥാനെ അറിയിച്ചിട്ടുണ്ട്. ഇതിനു പ്രതിവിധി എത്രയും പെട്ടെന്ന് കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്. അനുരാഗ് ശ്രീവാസ്തവ പറഞ്ഞു













Discussion about this post