ഐശ്വര്യ റായിയും മകളും കൊറോണ വൈറസ് രോഗത്തില്‍ നിന്നും മുക്തി നേടി ആശുപത്രി വിട്ട സന്തോഷം പങ്കുവച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചന്. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇരുവരും വീട്ടിലേക്ക് മടങ്ങിയതിന്റെ സന്തോഷം അമിതാഭ് ബച്ചന് പങ്കുവച്ചിരിക്കുന്നത്.
”മരുമകളും കൊച്ചുമകളും ആശുപത്രി വിട്ട ശേഷം എനിക്ക് കണ്ണുനീരിനെ നിയന്ത്രിക്കാനാകുനില്ല. ദൈവമേ നിന്റെ അനുഗ്രഹം അനന്തമാണ്.”-ബച്ചന് കുറിച്ചു.
https://twitter.com/SrBachchan/status/1287789228026245135?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1287789228026245135%7Ctwgr%5E&ref_url=https%3A%2F%2Fzeenews.india.com%2Fmalayalam%2Fmovies%2Famitabh-bachchan-tweet-after-aishwarya-and-aaradhya-left-hospital-45756
കൊറോണ പരിശോധന ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ഇന്നലെയാണ് ഐശ്വര്യയെയും ആരാധ്യയെയും വീട്ടിലേക്ക് മാറ്റിയത്. അഭിഷേക് ബച്ചനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
”നിങ്ങളുടെ നിരന്തരമായ പ്രാര്‍ത്ഥനകള്‍ക്കും ആശ൦സകള്ക്കും നന്ദി. എന്നും കടപ്പെട്ടിരിക്കും. ഐശ്വര്യയുടെയും ആരാധ്യയുടെയും കൊറോണ ഫലം നെഗറ്റീവായി. ഇരുവരും ആശുപത്രി വിട്ടു. ഇപ്പോള്‍ വീട്ടിലാണ്. ആരോഗ്യപ്രവര്‍ത്തകരുടെ സംരക്ഷണത്തില്‍ ഞാനും പിതാവും ആശുപത്രിയില്‍ തുടരുകയാണ്.” -അഭിഷേക് കുറിച്ചു.
അതേസമയം അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചന്റെയും ബച്ചന് കുടുംബത്തിലെ 30 ജോലിക്കാരുടെയും പരിശോധന ഫലം നെഗറ്റീവാണ്.
Discussion about this post