മിഷിഗണ്‍ :യുഎസിലെ ഫ്‌ളോറിഡയില്‍ മലയാളി നഴ്‌സ് കുത്തേറ്റു മരിച്ചു. മോനിപ്പള്ളി മരങ്ങാട്ടില്‍ ജോയിയുടെ മകള്‍ മെറിന്‍ ജോയി (26) ആണ് മരിച്ചത്. ബ്രോവാഡ് ഹെല്‍ത്ത് കോറല്‍ സ്പ്രിങ്‌സ് ആശുപത്രിയിലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കിങ് ഗ്രൗണ്ടിലേക്കു വരുമ്പോഴാണ് മെറിന് കുത്തേറ്റത്. 17 കുത്തേറ്റു നിലത്തുവീണ മെറിന്റെ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റി.
കോറല്‍ സ്പ്രിങ്‌സ് ആശുപത്രിയിലെ രാജി വച്ച് ഓഗസ്റ്റ് 15 ന് താമ്പ എന്ന സ്ഥലത്തേക്ക് താമസം മാറാനുള്ള ഒരുക്കത്തിലായിരുന്ന മെറിന്‍ ,ആശുപത്രിയിലെ അവസാനത്തെ ഷിഫ്റ്റ് പൂര്‍ത്തിയാക്കി പുറത്തിറങ്ങുമ്പോഴായിരുന്നു ദുരന്തം ഫിലിപ്പിന്റെ രൂപത്തില്‍ കാത്തു നിന്നത് .
കുടുംബകലഹമാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന. ഭര്‍ത്താവ് നെവിന്‍ എന്ന ഫിലിപ് മാത്യുവിനെ (36) പൊലീസ് അറസ്റ്റ് ചെയ്തു. മിഷിഗനിലെ വിക്‌സനില്‍ ജോലി ചെയ്യുന്ന നെവിന്‍ ഇന്നലെ കോറല്‍ സ്പ്രിങ്‌സില്‍ എത്തി ഹോട്ടലില്‍ താമസിച്ചു. മെറിന്‍ ഡ്യൂട്ടി കഴിഞ്ഞിറങ്ങിയപ്പോള്‍ കാര്‍ പാര്‍ക്കിങ്ങില്‍ കാത്തു നിന്ന് ആക്രമിക്കുകയായിരുന്നു .ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയെന്നാണ് പോലീസ് പറയുന്നത് . കുറച്ചുകാലമായി ദമ്പതികള്‍ അകന്നു കഴിയുകയായിരുന്നു.രണ്ടു വയസ്സുകാരി നോറ മകളാണ്.
പൊലീസ് ഉടന്‍തന്നെ മെറിനെ പൊംപാനോ ബീച്ചിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്നു പോയ ഫിലിപ് മാത്യുവിനെ പിന്നീട് ഹോട്ടല്‍ മുറിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ സ്വയം കുത്തി മുറിവേല്‍പിച്ച നിലയിലായിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ കുഞ്ഞുമായി നാട്ടിലെത്തിയ മെറിനും നെവിനും നാട്ടില്‍ വച്ച് അസ്വാരസ്യമുണ്ടാവുകയും നെവിന്‍ വഴക്കിട്ട് നേരത്തേ മടങ്ങുകയും ചെയ്തു. മെറിന്‍ കുഞ്ഞിനെ മാതാപിതാക്കളെ ഏല്‍പിച്ച് മയാമിയില്‍ തിരികെയെത്തി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.
മിഷിഗണിലെയും ഫ്‌ളോറിഡയിലെയും മലയാളി സമൂഹം വാര്‍ത്തയറിഞ്ഞു വിറങ്ങലിച്ചിരിക്കുകയാണ്













Discussion about this post