ബീജിംഗ്: ചൈനയിൽ കൊവിഡ് വ്യാപനം വീണ്ടും ശക്തമാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം പൊടുന്നനെ 101 കേസുകൾ റിപ്പോർട്ട് ചെയ്തു. മൂന്നര മാസത്തിനിടയിലെ ഉയർന്ന പ്രതിദിന വർദ്ധനവാണ് ഇത്.
പുതിയ കേസുകളിൽ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഷിൻജിയാംഗ് മേഖലയിൽ നിന്നാണ്. 89 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് സാമൂഹിക വ്യാപനത്തിന്റെ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ബീജിംഗിൽ ഒരു കേസ് റിപ്പോർട്ട് ചെയ്തു. മൂന്ന് പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. രോഗലക്ഷണങ്ങളില്ലാത്ത 27 കേസുകളും റിപ്പോർട്ട് ചെയ്തു. ഇത് ആശങ്ക സൃഷ്ടിക്കുന്നതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.










