സോഷ്യലിസ്റ്റ്, സെക്യൂലർ എന്നീ പദങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ നിന്നും എടുത്തു മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതു താൽപര്യ ഹർജി.1976 -ൽ ഇന്ദിരാ ഗാന്ധി സർക്കാർ നാല്പത്തി രണ്ടാം ഭേദഗതിയിലൂടെ കൂട്ടിച്ചേർത്തതാണ് ഈ പദങ്ങൾ.ബൽറാം സിംഗ്, കരുണേഷ് കുമാർ ശുക്ല, പർവേഷ് കുമാർ എന്നിവർക്കു വേണ്ടി അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയ്നാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25, ഓരോരുത്തർക്കും ഇഷ്ട്ടമുള്ള മതം തിരഞ്ഞെടുക്കാനും പരസ്യമായി പ്രഖ്യാപിക്കാനും അവസരം നൽകുമ്പോൾ ആമുഖത്തിലെ സെക്യുലറിസം എന്ന പദത്തിലൂടെ ഇന്ത്യൻ പൗരന്മാർ മതനിരപേക്ഷരാവണമെന്ന് നിർബന്ധം പിടിക്കുന്നതിന്റെ ആവശ്യകത എന്താണെന്നാണ് ഹർജിയിൽ സൂചിപ്പിച്ചിട്ടുള്ളത്.ഇന്ത്യൻ ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാനായ ഡോ.ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ളവർ ഇക്കാര്യങ്ങൾ മുന്നിൽ കണ്ടു കൊണ്ട് മനഃപൂർവം തന്നെയായിരിക്കാം ‘സോഷ്യലിസ്റ്റ്’, ‘സെക്യൂലർ’ എന്നീ പദങ്ങളെ ഭരണഘടനയിൽ ഉൾപ്പെടുത്താതിരുന്നതെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post