തിരുവനന്തപുരം: കൊറോണ പ്രോട്ടോകോള്‍ ലംഘിച്ചെന്ന പരാതിയില്‍ സിപിഎം നേതാവും വാമനപുരം എം.എല്‍.എയുമായ ഡി.കെ മുരളിക്കെതിരെ പൊലീസ് കേസെടുത്തു. ഈ മാസം 19ന് കല്ലറ മുതുവിള ഡി.വൈ.എഫ്.ഐ നടത്തിയ പൊതുപരിപാടിയിൽ കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് കേസ്.
ഇതുസംബന്ധിച്ച് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്ത്തകന് ബിജു കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കോടതി നിര്‍ദ്ദേശ പ്രകാരമാണ് എം.എല്‍.എ ഉള്‍പ്പെടെ 19 പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന നൂറിലധികം പേര്‍ക്കെതിരെയും കേസെടുത്തതത്. ഈ പരിപാടിയില്‍ പങ്കെടുത്ത ഒരു ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ എം.എല്‍.എ നിരീക്ഷണത്തിലായിരുന്നു.
Discussion about this post