ഡൽഹി : ഡൽഹിയിലെ സർദാർ പട്ടേൽ കോവിഡ് കെയർ സെന്ററിൽ മെഡിറ്റേഷൻ സെഷൻ സംഘടിപ്പിച്ച് ഇന്ത്യ -ടിബറ്റൻ ബോർഡർ പോലീസ്.ഡൽഹി ഛത്തർപ്പൂർ ഭാഗത്തുള്ള കോവിഡ് കെയർ സെന്ററിലെ രോഗികളുടെ ആരോഗ്യനില മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് ഐടിബിപി മെഡിറ്റേഷൻ സെഷൻ സംഘടിപ്പിച്ചത്.
കോവിഡ് രോഗികളുടെ സംരക്ഷണ ചുമതലയുള്ളതും ഐടിബിപിക്കാണ്.സർദാർ പട്ടേൽ കോവിഡ് കെയർ സെന്റർ പ്രവർത്തനമാരംഭിച്ചതിനു ശേഷം 196 കോവിഡ് രോഗികളാണ് കോവിഡ് കെയർ സെന്ററിൽ നിന്നും രോഗമുക്തി നേടി പോയത്.നിലവിൽ കോവിഡ് കെയർ സെന്ററിൽ എണ്ണൂറോളം കോവിഡ് രോഗികളാണ് ഉള്ളത്.
ഇതുവരെ 1,18,645 കോവിഡ് കേസുകൾ ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇതിൽ 17,407 പേർ ഡൽഹിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്.തലസ്ഥാനത്ത് 97,693 പേരാണ് രോഗമുക്തി നേടിയത്.
Discussion about this post