ന്യൂഡൽഹി : രാമക്ഷേത്ര ശിലാസ്ഥാപനം വൈകാരിക ചരിത്ര നിമിഷമാണെന്ന് എൽ.കെ അഡ്വാനി.നിമിഷത്തിനായി ഉള്ള തന്റെ കാത്തിരിപ്പ് സഫലമായെന്നും അഡ്വാനി പറഞ്ഞു.ഭൂമിപൂജാ ദിനത്തിൽ പ്രതികരിക്കുകയായിരുന്നു മുതിർന്ന ബിജെപി നേതാവ്. 1990-ൽ, സോമനാഥ് മുതൽ അയോധ്യ വരെ നയിച്ച രഥയാത്ര തന്റെ നിയോഗമായിരുന്നു എന്നും അഡ്വാനി വെളിപ്പെടുത്തി.
തീരദേശ യാത്രയിൽ ഉത്തരേന്ത്യ ഇളകിമറിഞ്ഞു അതോടെയാണ് ബിജെപി ദേശീയ രാഷ്ട്രീയത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുന്നത്.സമാധാനപരമായ, കരുത്തുറ്റ, ഭാരതത്തെ ഈ രാമക്ഷേത്രം പ്രതിനിധീകരിക്കും എന്നും അഡ്വാനി കൂട്ടിച്ചേർത്തു.
Discussion about this post