അയോധ്യ : രാഷ്ട്രീയ സ്വയംസേവക സംഘിന്റെ സർസംഘചാലക് മോഹൻഭാഗവതും യോഗാചാര്യൻ ബാബാ രാംദേവും രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തിൽ പങ്കെടുക്കാൻ എത്തിച്ചേർന്നു.
സ്വാമി അവ്ധേശാനന്ദ് ഗിരിയും ചിദാനന്ദ് മഹാരാജും ചടങ്ങിൽ പങ്കെടുക്കാൻ അയോധ്യയിൽ എത്തിയിട്ടുണ്ട്.നാനാത്വത്തിൽ ഏകത്വമെന്ന ഭാരതത്തിന്റെ മുഖമുദ്രയെ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തിലൂടെ ഊട്ടിയുറപ്പിക്കുകയാണെന്നും വസുദൈവ കുടുംബകമെന്നത് പ്രാബല്യത്തിൽ വരുത്താൻ ഈ ചടങ്ങിലൂടെ സാധിക്കുമെന്നും നമ്മളെല്ലാം ഒന്നാണ് എന്നും സ്വാമി ചിദാനന്ദസരസ്വതി അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിൽ എത്തിച്ചേർന്നിട്ടുണ്ട്.ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അദ്ദേഹത്തെ സ്വാഗതം ചെയ്തു.ഹനുമാൻ ഗഡി ക്ഷേത്രത്തിലെ പൂജാ കർമ്മങ്ങൾക്ക് ശേഷം ഇരുവരും രാമജന്മഭൂമിയിലേക്ക് തിരിക്കും.
Discussion about this post