കൊച്ചി: പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നിര്‍മാതാവ് ആല്വിന് ആന്റണി ഹൈക്കോടതിയെ സമീപിച്ചു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലാണ് ആല്വിന് ആന്റണി മുന്‍കൂര്‍ ജാമ്യം തേടിയിട്ടുള്ളത്.
ആല്‍വിന്റെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍നാണ് ഹൈക്കോടതിയിലെത്തിയിട്ടുള്ളത്. അവസരം വാഗ്ദാനം ചെയ്ത് മോഡലായ ഇരുപത്തിരണ്ടുകാരിയെ നാല് തവണ പീഡിപ്പിച്ചെന്നാണ് പരാതി. 2019 ജനുവരി -മാര്‍ച്ച് മാസങ്ങളിലായിരുന്നു പീഡനമെന് യുവതിയുടെ പരാതിയില്‍ പറയുന്നു. പരാതിയെത്തുടര്‍ന്ന് ആല്വിന് ആന്റണി ഒളിവില്‍ പോയിരുന്നു.
ആല്വിന് ആന്റണിയുടെ പനമ്പിള്ളി നഗറിലെ ഓഫീസിലും ഗസ്റ്റ്ഹൗസിലുമായാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നും പരാതിയില്‍ പറയുന്നു. ഹര്‍ജി കോടതി നാളെ പരിഗണിക്കും.
Discussion about this post