അഹമ്മദാബാദ് : നഗരത്തിലെ ആശുപത്രിയിലുണ്ടായ അഗ്നിബാധയിൽ എട്ടു പേർ മരിച്ചതായി റിപ്പോർട്ട്.അഹമ്മദാബാദിലെ നവരംഗ്പുരയിലുള്ള ശ്രേയ് ആശുപത്രിയിലാണ് ബുധനാഴ്ച രാത്രിയോടെ കൂടി തീപിടിച്ചത്.
നാലാം നിലയിൽ ഉണ്ടായ അഗ്നിബാധ പെട്ടെന്ന് തന്നെ പടരുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടിച്ചത്.പെട്ടെന്നു തന്നെ സ്ഥലത്തെത്തിയ അഗ്നിശമന സേനാ പ്രവർത്തകർ തീയണച്ച് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. ഇതിനെത്തുടർന്ന് 35 രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Discussion about this post