സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബിക്കും ഭാര്യ ബെറ്റിക്കും കൊറോണ സ്ഥിരീകരിച്ചു. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയായി നിരീക്ഷണത്തിലായിരുന്നു എം എ ബേബി.
മറ്റൊരു പി.ബി അംഗം മുഹമ്മദ് സലീം മീനും കൊറോണ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി മുഹമ്മദ് സലീമിന് കടുത്ത പനിയും ശ്വാസ തടസവുമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മുതിര്‍ന്ന സി.പി.ഐ.എം നേതാവ് ശ്യാമള്‍ ചക്രബര്‍ത്തി കൊറോണ ബാധിച്ച് മരിച്ചിരുന്നു. കൊല്‍ക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 76 വയസായിരുന്നു. ജൂലൈ 30 നാണ് കൊറോണ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം ഇന്ന് കേരളത്തില്‍ 1251 പേര്‍ക്കാണ് കൊറോണ രോഗബാധ സ്ഥിരീകരിച്ചത്. 814 പേര്‍ രോഗമുക്തി നേടി. 1,061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 73 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
വിദേശത്തുനിന്ന് എത്തിയത് 77 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 94 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതു കൂടാതെ 18 ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചു.
തിരുവനന്തപുരം-289, കാസര്‍ഗോഡ്-168, കോഴിക്കോട്- 149, മലപ്പുറം-142, പാലക്കാട്-123 എന്നിങ്ങനെയാണിത്. ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തി നേടിയത് തിരുവനന്തപുരത്താണ്; 150 പേര്‍.
Discussion about this post