കരിപ്പൂർ : ലാൻഡിങ്ങിനിടെ റൺവേയിൽ നിന്നു തെന്നിമാറി അപകടത്തിൽപ്പെട്ട വിമാനത്തിന്റെ പൈലറ്റ് അടക്കം 11 പേർ മരിച്ചുവെന്ന് പ്രാഥമിക റിപ്പോർട്ട്.ആരോഗ്യമന്ത്രിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതേസമയം 14 പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
പലരുടേയും നില ഗുരുതരമാണ്.
പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി.സാഠേ അടക്കം 11 പേര്‍ മരിച്ചു. പിലാശേരി ഷറഫുദീന്‍, ചെര്‍ക്കളപ്പറമ്പ് രാജീവന്‍ എന്നിവരുടെ മൃതദേഹം ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച 5 പേര്‍ മരിച്ചു. ഫറോക്ക് ക്രസന്റ് ആശുപത്രിയിലെത്തിച്ച ഒരു സ്ത്രീ മരിച്ചു. രണ്ടു മൃതദേഹങ്ങള്‍ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലുണ്ട്.
30 അടി താഴ്ചയിലേക്കാണ് വിമാനം പതിച്ചിരിക്കുന്നത്. വിമാനത്തിന്റെ മുൻഭാഗം പൂർണമായും വേർപെട്ട നിലയിലാണ്.
അപകടം നടന്ന ഉടൻ തന്നെ വിമാനത്താവളത്തിലെ അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം ആരംഭിച്ചു.പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ 24 ആംബുലൻസുകൾ രംഗത്തുണ്ട്. മഴമൂലം രക്ഷാപ്രവർത്തനത്തിന് നേടിയ തടസ്സം നേരിടുന്നുണ്ട്.പരിക്കേറ്റവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Discussion about this post