ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസൺ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) വരാനിരിക്കുന്ന പതിപ്പിൽ ചെന്നൈ സൂപ്പർ കിംഗ്‌സിൽ (സിഎസ്‌കെ) ചേരാൻ സാധ്യതയില്ല എന്ന് റിപ്പോർട്ടുകൾ. നിലവിൽ, സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിന്റെ ഭാഗമായിട്ടാണ് കളിക്കുന്നത്. കേരള താരത്തിനായി ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) ശ്രമിക്കുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
യുഎഇയിൽ നടക്കുന്ന 2025 ഏഷ്യാ കപ്പിൽ ടീം ഇന്ത്യയുടെ ഭാഗമായ സാംസൺ, ഐപിഎൽ 2026 ലേലത്തിൽ ഇറങ്ങാനോ അല്ലെങ്കിൽ രാജസ്ഥാൻ റോയൽസിൽ തുടരാനോ സാധ്യതയുണ്ട് എന്നാണ് വാർത്തകൾ. നേരത്തെ പുറത്തുവന്ന ട്രേഡ് വാർത്തകൾ എല്ലാം കാറ്റിൽ പറത്തുന്ന രീതിയിൽ ചെന്നൈ സൂപ്പർ കിങ്‌സ് തങ്ങളുടെ പ്ലാനുകളിൽ മാറ്റം വരുത്തിയതോടെയാണിത് സംഭവിച്ചത്.
ഐപിഎല്ലിലെ തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം ചെന്നൈ സൂപ്പർ കിംഗ്സ് തിരിച്ചുവരവിന്റെ എല്ലാ ശ്രമങ്ങളും നടത്തുകയാണ്. 2024 സീസണിൽ പ്ലേഓഫിൽ എത്താൻ കഴിയാതെ പോയതും പോയിന്റ് പട്ടികയിൽ ഏറ്റവും താഴെ എത്തിയതുമായ രണ്ട് മോശം സീസണുകൾ കാരണം ചെന്നൈ വമ്പൻ ഒരുക്കങ്ങളാണ് ഇപ്പോൾ നടത്തുന്നത്.
ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പ്രദേശത്, ചെന്നൈയുടെ ഹൈ-പെർഫോമൻസ് സെന്ററിൽ അഞ്ച് ദിവസത്തെ ട്രയൽ ക്യാമ്പ് നടക്കുന്നുണ്ട്, അവിടെ 40–50 വരെ താരങ്ങൾ സിഎസ്‌കെ ഹെഡ് കോച്ച് സ്റ്റീഫൻ ഫ്ലെമിംഗിന്റെയും ഫീൽഡിംഗ് കോച്ച് രാജീവ് കുമാറിന്റെയും മേൽനോട്ടത്തിൽ ക്യാമ്പിൽ പങ്കെടുക്കുകയാണ്.
ചെന്നൈയിൽ നടക്കുന്ന അഞ്ച് ദിവസത്തെ വമ്പൻ ട്രയൽ ക്യാമ്പിൽ എംഎസ് ധോണി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും പറയപ്പെടുന്നു. എന്നിരുന്നാലും, അദ്ദേഹം ക്യാമ്പിൽ ഉണ്ടോ എന്ന് വ്യക്തമല്ല. സഞ്ജുവിനെ കിട്ടുമോ, ഇല്ലയോ എന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിലാണ് ചെന്നൈ തങ്ങളുടെ പ്ലാനുകൾ മാറ്റിയത്.
Discussion about this post