2025-ൽ ഒമാനെതിരെ നടന്ന ഏഷ്യാ കപ്പ് മത്സരത്തിൽ സഞ്ജു സാംസൺ അർദ്ധ സെഞ്ച്വറി നേടിയിട്ടുണ്ടാകാം, പക്ഷേ അദ്ദേഹത്തിന്റെ പ്രകടനം അത്ര മികച്ചതല്ലെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ പറഞ്ഞു. നേരെമറിച്ച്, കീപ്പർ ബാറ്റ്‌സ്മാന്റെ ഇന്നിംഗ്സ് വെറും ഒരു ആവറേജ് ഇന്നിംഗ്സ് മാത്രം ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ അബുദാബിയിലെ സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഏഷ്യാ കപ്പ് 2025 ഗ്രൂപ്പ് എ മത്സരത്തിൽ ഇന്ത്യ ഒമാനെ 21 റൺസിന് പരാജയപ്പെടുത്തുക ആയിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 188-8 എന്ന സ്കോർ ബോർഡിൽ ഉയർത്തി തുടർന്ന് ഒമാനെ 167-4 എന്ന നിലയിൽ ഒതുക്കി ജയം സ്വന്തമാക്കുക ആയിരുന്നു.
മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി സാംസൺ ടോപ് സ്കോററായി. 45 പന്തിൽ നിന്ന് മൂന്ന് ഫോറുകളും മൂന്ന് സിക്സറുകളും നേടിയാണ് സാംസൺ 56 റൺസ് നേടിയത്. കീപ്പർ ബാറ്റർ ചില മികച്ച സ്ട്രോക്കുകൾ കളിച്ചെങ്കിലും, ടൈമിങ്ങും ഫിറ്റ്നസും നിലനിർത്താൻ താരം ബുദ്ധിമുട്ടി. എന്തായാലും താരത്തെക്കുറിച്ച് ജാഫർ ഇങ്ങനെ പറഞ്ഞു:
“സാധാരണയായി സഞ്ജു ബാറ്റ് ചെയ്യുന്നതുപോലെ അത്ര മികച്ച ഇന്നിംഗ്സ് ആയിരുന്നില്ല അത്. അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് 120-കഅടുത്ത് മാത്രമായിരുന്നു. സാധാരണയായി, അദ്ദേഹം ഉയർന്ന സ്ട്രൈക്ക് റേറ്റ് നിലനിർത്തിയാണ് കളിച്ചത്.”
ഒമാൻ ബൗളിംഗ് ആക്രമണത്തെക്കുറിച്ചുള്ള പരിചയക്കുറവാണ് താരത്തിന്റെ ബുദ്ധിമുട്ടുകൾക്ക് കാരണമെന്ന് ജാഫർ പറഞ്ഞു, അതേസമയം അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ സഞ്ജു ബാറ്റ് ചെയ്‌തിരുന്നെങ്കിൽ കൂടുതൽ നന്നായിരിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജാഫർ വിശദീകരിച്ചു:
“അസോസിയേറ്റ് ടീമുകൾക്കെതിരെ ഇത് സംഭവിക്കാം. നിങ്ങൾക്ക് ആ ബൗളർമാരെ അറിയില്ലെങ്കിൽ, ആ പരിചയത്തിന്റെ കുറവ് നിങ്ങളെ ബാധിക്കും. ഇത് ബുദ്ധിമുട്ടായിരിക്കും. എളുപ്പമാണെന്ന് തോന്നാം, പക്ഷേ അങ്ങനെയല്ല. സഞ്ജുവിന്റെ ഒരു മോശം ഇന്നിംഗ്‌സായിരുന്നു. അദ്ദേഹം റൺസ് നേടിയതിൽ എനിക്ക് സന്തോഷമുണ്ട്, പക്ഷേ അടുത്ത മൂന്ന് മത്സരങ്ങളിൽ അദ്ദേഹം ആ സാഹചര്യത്തിൽ കളിക്കാൻ പോകുന്നതിനാൽ അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ ബാറ്റ് ചെയ്യുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു.”
മുൻ താരങ്ങളുടെയും ആരാധകരുടെയും ഇടയിൽ സാംസണിന്റെ പ്രകടനത്തിന് സമ്മിശ്ര പ്രതികരണങ്ങൾ ഉണ്ടായെങ്കിലും പ്രകടനത്തിന് മാൻ ഓഫ് ദി മാച്ച് കിട്ടിയത് അയാളുടെ ആത്മവിശ്വാസം കൂട്ടും.
Discussion about this post