ഡൽഹി : കോൺഗ്രസ് നാഥനില്ലാ കളരിയാവുന്നത് തടയണമെങ്കിൽ എത്രയും വേഗം പുതിയ നേതാവിനെ തിരഞ്ഞെടുക്കണമെന്ന് ശശി തരൂർ.നേതൃത്വം നഷ്ടപ്പെട്ട പാർട്ടി എന്ന കാഴ്ചപ്പാടിൽ നിന്നും മാറണമെങ്കിൽ ഇത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ ദേശീയ അധ്യക്ഷ സ്ഥാനം അനിശ്ചിതകാലത്തേക്ക് സോണിയ ഗാന്ധിയെ ഏൽപ്പിക്കുന്നത് ശരിയായ നടപടിയല്ലെന്നും തരൂർ വെളിപ്പെടുത്തി.
തീർച്ചയായും രാഹുൽ ഗാന്ധിക്ക് ഒരിക്കൽകൂടി കോൺഗ്രസിനെ മുന്നിൽ നിന്ന് നയിക്കാനുള്ള പ്രാപ്തിയുണ്ടെന്നും തരൂർ കൂട്ടിച്ചേർത്തു.സോണിയ ഗാന്ധി നേതൃത്വം ഏറ്റെടുത്ത ഈ വരുന്ന ഓഗസ്റ്റ് പത്താം തീയതിയ്ക്ക് ഒരു വർഷം തികയാൻ ഇരിക്കുകയാണ് ശശിതരൂരിന്റെ ഈ പരാമർശം.












