ശ്രീലങ്കയുടെ 13-ാമത് പ്രധാനമന്ത്രിയായി മുന്‍ പ്രസിഡന്റ് മഹീന്ദ രാജപക്സ സത്യപ്രതിജ്ഞ ചെയ്തു. കെലനിയയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള രാജമഹ വിഹാരയ ബുദ്ധക്ഷേത്രത്തില്‍ ഞായറാഴ്ച രാവിലെ ഒമ്പതരക്കായിരുന്നു ചടങ്ങ്.
ഇളയ സഹോദരനും ശ്രീലങ്കന്‍ പ്രസിഡന്റുമായ ഗോടബയ രാജപക്സ സത്യപ്രതിജ്ഞ ചടങ്ങ്ിന് നേതൃത്വം നൽകി.
ശ്രീലങ്ക പീപ്ള്‍സ് പാര്ട്ടിനേതാവായായ 74കാരന് മഹീന്ദ നാലാം തവണയാണ് പ്രധാനമന്ത്രി പദമേറുന്നത്. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ 50 വര്‍ഷം തികച്ചതിന്റെ വാര്‍ഷികം കഴിഞ്ഞ ജൂലൈയിലായിരുന്നു. 1970-ല്‍ 24ാം വയസ്സിലാണ് ആദ്യമായി ശ്രീലങ്കന്‍ പാര്‍ലമെന്റംഗമാകുന്നത്.
രണ്ടു തവണ പ്രസിഡന്റായിരുന്ന മഹിന്ദ 50 വര്‍ഷമായി ശ്രീലങ്കന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയാണ്.
Discussion about this post