പരപ്പനങ്ങാടി : 12 വയസ്സുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിൽ മുസ്ലിം ലീഗ് നേതാവിനെതിരെ കേസെടുത്തു. പരപ്പനങ്ങാടിയിലെ മുസ്ലിം ലീഗ് നേതാവും, എസ്ടിയു ജില്ല സെക്രട്ടറിയുമായ ചേക്കാലി റസാഖിനെതിരെയാണ് കേസ്. മാതാവിന്റെ പരാതിയില്‍ നേതാവിനെതിരെ പോക്സോ നിയമപ്രകാരം ആണ് പരപ്പനങ്ങാടി പൊലിസ് കേസെടുത്തത്. പോലിസ് പോക്സോ വകുപ്പിനൊപ്പം 341 ഐപിസിയും ചേര്‍ത്തിട്ടുണ്ട്.
പഠനോപകരണങ്ങള്‍ നല്‍കാനുണ്ടന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം കുട്ടിയെ വിളിച്ച് വരുത്തിയത്. തുടര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചതായിട്ടാണ് പരാതിയില്‍ പറയുന്നത്.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് പരപ്പനങ്ങാടി എസ്ഐ രാജേന്ദ്രന് നായരും സംഘവും വീട്ടിലെത്തി കുട്ടിയുടെ മൊഴിയെടുത്തു. റസാഖ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി കുട്ടി മൊഴി നല്‍കിയതായി എസ്ഐ രാജേന്ദ്രന് നായര്‍ പറഞ്ഞു.
പരപ്പനങ്ങാടി കോടതിയില്‍ മജിസ്ട്രേറ്റിന് മുന്നില്‍ കുട്ടിയെ ഹാജരാക്കി മൊഴിയെടുക്കുമെന്നും, സംഭവത്തെ പറ്റി കൂടുതല്‍ അന്യേഷണം നടത്തിയതിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുമെന്നും എസ്ഐ അറിയിച്ചു.
Discussion about this post