സ്വർണക്കടത്ത് കേസിലെ പ്രതികളിലൊരാളായ ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യുന്നതിന് എൻഐഎ സംഘം ദുബായിൽ.എസ്പിയുടെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘമാണ് കൂടുതൽ വിശദമായ അന്വേഷണം നടത്താൻ ദുബായിൽ എത്തിയിട്ടുള്ളത്. ഫൈസലിനെ കൂടാതെ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദുബായ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ള ചിലരെ എൻഐഎ ചോദ്യം ചെയ്യുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്യും.
ഇന്ത്യയിലേക്ക് നയതന്ത്ര ബാഗേജ് എത്തിക്കാൻ ഫൈസൽ ഫരീദിന്റെ കമ്പനിയാണ് യുഎഇയുമായി കരാറിൽ ഏർപ്പെട്ടതെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കള്ളക്കടത്ത് നടത്തിയ സ്വർണം വിൽക്കാനും മറ്റുമായി ഹവാല ഇടപാടുകാരുടെ ഒരു ശൃംഖല തന്നെ ഫൈസൽ നിർമ്മിച്ചെടുത്തുവെന്നാണ് സൂചനകൾ. ഫൈസൽ ഫരീദിനെ ചോദ്യം ചെയ്താൽ സ്വർണ്ണക്കടത്ത് കേസിലെ നിർണായക തെളിവുകൾ ലഭിക്കുമെന്നാണ് എൻഐഎ പ്രതീക്ഷിക്കുന്നത്.
Discussion about this post