ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന് കൊവിഡ് മുക്തനായി. ഇന്ന് നടന്ന കൊവിഡ് പരിശോധനയിലാണ് ചൗഹാന് കൊവിഡ് നെഗറ്റീവ് ആയത്. ജൂലൈ 25 നാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.
അതേസമയം ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ച് ചൗഹാന് നാളെയും സമ്പര്‍ക്കവിലക്കില്‍ തുടരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. തന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു.
Discussion about this post