ഡൽഹി : ചൈനീസ് കമ്പനികളുടെ മറവിൽ കള്ളപ്പണം വെളുപ്പിക്കുന്നതായി റിപ്പോർട്ടുകൾ.ഡൽഹി,ഗാസിയാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ റെയിഡിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. റെയ്ഡിൽ 1000 കോടിയിലധികം ഹവാല ഇടപാട് കണ്ടെത്തി.ഷെൽ കമ്പനികൾ വഴിയാണ് കള്ളപ്പണം വെളുപ്പിക്കുന്നത്.
നിരവധി ചൈനീസ് പൗരന്മാരും അവരുടെ ഇന്ത്യൻ കൂട്ടാളികളും ബാങ്ക് ജീവനക്കാർ തുടങ്ങിയവർ ഈ റാക്കറ്റിൽ പങ്കാളികളാണെന്നാണ് റിപ്പോർട്ടുകളുണ്ട്. ചൈനീസ് പൗരന്മാരും അനുബന്ധ കമ്പനികളും ഹവാല, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നതായി ആദായനികുതി വകുപ്പിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഷെൽ കമ്പനികൾ വഴി ഹവാല പണമിടപാട് നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംശയം തോന്നിയ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്.
ഹവാല ശൃംഖലയുമായി ബന്ധപ്പെട്ട ഒരു ചൈനീസ് പൗരനെയും ആദായ നികുതി വകുപ്പ് കസ്റ്റഡിയിൽ എടുത്തു. വ്യാജ കമ്പനികളുടെ പേരിൽ 40 ലധികം ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ചതായി റെയ്ഡിൽ വ്യക്തമായിട്ടുണ്ട്. 1000 കോടിയിലധികം രൂപയാണ് ഇടപാടു നടത്തിയത്. ഇന്ത്യയിൽ റീട്ടെയിൽ ഷോറൂം ബിസിനസ്സ് നടത്താൻ ചൈനീസ് വ്യാജ കമ്പനികളുണ്ടാക്കി 100 കോടി രൂപ അഡ്വാൻസ് വാങ്ങിയിട്ടുണ്ട്.ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെയും ബാങ്ക് ജീവനക്കാരുടെയും സഹകരണവും ഇക്കാര്യത്തിലുണ്ട്. റെയ്ഡിൽ ഇതു സംബന്ധിച്ച രേഖകളും കണ്ടെടുത്തിട്ടുണ്ട്.യുഎസ് ഡോളറും ഉപയോഗിച്ചതിന്റെ തെളിവുകൾ ഹവാലയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.സംഭവത്തിൽ ആദായനികുതി വകുപ്പ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
Discussion about this post