ഭീകരവാദം ഉപേക്ഷിക്കാൻ തയ്യാറായാൽ കശ്മീരിലെ യുവാക്കളെ പുനരധിവസിപ്പിക്കുമെന്ന് കശ്മീരിലെ ഉന്നത മിലിറ്ററി കമാൻഡർ. ലെഫ്റ്റനന്റ് ജനറൽ ബി.എസ് രാജു റോയിറ്റേഴ്സിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഈ പദ്ധതിയെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൈമാറിയിട്ടുണ്ടെന്നും പദ്ധതിയുടെ അന്തിമ രൂപം തയ്യാറാക്കി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 30 വർഷത്തിനുള്ളിൽ ഹിമാലയൻ പർവത പ്രദേശങ്ങളിലുള്ള 50,000 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്.ഇന്ത്യയിൽ ഭീകരവാദികളെ സൃഷ്ടിക്കുന്നതിൽ പ്രധാനപങ്ക് പാകിസ്ഥാനുണ്ടെന്നാണ് ലഫ്റ്റനന്റ് ജനറൽ ബി.എസ് രാജു വെളിപ്പെടുത്തുന്നത്. അതേസമയം, കാശ്മീരിലെ ഭീകര പ്രവർത്തനങ്ങളിൽ കഴിഞ്ഞ വർഷത്തേക്കാളും 40 ശതമാനം കുറവ് വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post