ഭുവനേശ്വര്‍: ഒഡീഷയില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ച് മൂന്നു ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്കു പരിക്ക്. ചിത്രകോണ്ടക്ക് സമീപം സുക്മ – മാല്‍ക്കന്‍ഗിരി അതിര്‍ത്തി പ്രദേശത്താണ് സംഭവം.
തെക്ക് പടിഞ്ഞാറ് ഭുവനേശ്വറില്‍ നിന്ന് 700 കിലോമീറ്റര്‍ അകലെ ചിത്രകോണ്ട മേഖലയില്‍ സംയുക്ത ഓപറേഷന്‍ നടത്തുകയായിരുന്നു ബി.എസ്.എഫ് സംഘം. ബി.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ ഡി.കെ പഥക് സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
മാവോയിസ്റ്റ് ശക്തി കേന്ദ്രമായ മാല്‍ക്കന്‍ഗിരിയില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നടക്കുന്ന വലിയ ആക്രമണമാണിത്.
ചത്തീസ്ഗഡിലെ ബിജാപുരില്‍ സി.പി.ഐ മാവോയിസ്റ്റും സി.ആര്‍.പി.എഫും നടത്തിയ ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Discussion about this post