ബെംഗളുരു: എസ്ഡിപിഐക്ക് ഉടൻ നിരോധനം ഏർപ്പെടുത്തുമെന്ന് കർണ്ണാടക മന്ത്രി കെഎസ് ഈശ്വരപ്പ. കലാപത്തിൽ പങ്കെടുത്തവരുടെ സ്വത്ത് വകകൾ കണ്ടുകെട്ടുമെന്നും മന്ത്രി പറഞ്ഞു. ഈ രണ്ട് കാര്യങ്ങളും വരാനിരിക്കുന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ചചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്ഡിപിഐ ഒരു നിസാര സംഘടനയാണ്. അവർക്ക് നിരോധനം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ഒന്നാമതായി, കലാപത്തിൽ ഏർപ്പെട്ട ആളുകളുടെ സ്വത്ത് വകകൾ കണ്ടുകെട്ടും. രണ്ടാമതായി, എസ്ഡിപിഐയെ നിരോധിക്കും. ഈ രണ്ട് കാര്യങ്ങളും ആഗസ്റ്റ് 20ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ചചെയ്യും- ഈശ്വരപ്പ പറഞ്ഞു.
അതേസമയം, കലാപം ആസൂത്രിതമാണെന്നാണ് കർണ്ണാടക സർക്കാരിന്റെ വിലയിരുത്തൽ.
Discussion about this post