ന്യൂഡൽഹി : ഇന്തോ -ടിബറ്റൻ പൊലീസിലെ 294 സൈനികർക്ക് ഡയറക്ടർ ജനറൽ കമന്റേഷൻ അവാർഡ് നൽകി ആദരിക്കും.ലഡാക്കിലെ അതിർത്തിയിൽ ചൈനയുമായി ഉണ്ടായ സംഘർഷത്തിൽ ധീരമായി പോരാടിയതിനാണ് ഈ അംഗീകാരം.ചൈനയുടെ ആക്രമണത്തിനെ ശക്തമായി നേരിട്ടതിന് ഇന്തോ -ടിബറ്റൻ പൊലീസിലെ 21 സൈനികരെ ഗാലന്ററി അവാർഡിനായും ശുപാർശ ചെയ്തിട്ടുണ്ട്.
രാജ്യം നാളെ സ്വാതന്ത്ര്യം ലഭിച്ചതിന്റെ 74 ആം വാർഷികം ആഘോഷിക്കാനിരിക്കുകയാണ്.ആഘോഷപരിപാടികൾക്ക് ഒടുവിൽ ഐടിബിപി ചീഫായ എസ്എസ് ദേശ്വാൾ 294 സൈനികർക്ക് ഡയറക്ടർ ജനറൽ കമന്റേഷൻ റോൾസ് ആൻഡ് ഇൻസൈനിയസ് അവാർഡ് നൽകും.അപ്രതീക്ഷിതമായുണ്ടായ അതിർത്തിയിലെ ചൈനയുടെ ആക്രമണത്തിൽ 24 സൈനികരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ആക്രമണത്തിനെതിരെ സൈനികരെല്ലാം തോളോട് തോൾ ചേർന്നാണ് പ്രവർത്തിച്ചതെന്ന് ഐടിബിപി വ്യക്തമാക്കി.
Discussion about this post