ലഖ്നൗ: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വർഗ്ഗീയ പരാമർശം നടത്തിയതിന് ആം ആദ്മി പാർട്ടി എം എൽ എ സഞ്ജയ് സിംഗിനെതിരെ കേസെടുത്തു.
യോഗി സര്‍ക്കാര്‍ താക്കൂര്‍ അനുകൂലികളാണെന്നും അയോധ്യയില്‍ നടന്ന രാമക്ഷേത്രത്തിന്റെ ഭൂമി പൂജ ചടങ്ങിൽ ദളിത് വിഭാഗങ്ങളെ അപമാനിച്ചുവെന്നും സഞ്ജയ് സിങ് ആരോപിച്ചിരുന്നു. ഈ പ്രസ്താവന വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതാണെന്നും വസ്തുതാ വിരുദ്ധമാണെന്നും ഉത്തർ പ്രദേശ് സർക്കാർ വ്യക്തമാക്കി. ജാതിയോ മതമോ നോക്കി ആരെയും ക്ഷണിച്ചിരുന്നില്ലെന്നും നടപടികൾ എല്ലം സുതാര്യമായിരുന്നുവെന്നും സർക്കാർ അറിയിച്ചു.
ജാതി, മത വേർതിരിവ് നടത്തുന്ന തരത്തിലുണ്ടായ സഞ്ജയ് സിംഗിന്റെ പ്രസ്താവനയിൽ ഐപിസി 152എ, 505 ബി1 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജാതി, മതം എന്നിവയുടെ അടിസ്ഥാനത്തില്‍ എംപി പൊതുജനങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്നുവെന്ന് എഫ്ഐആറില്‍ ആരോപിക്കുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ആം ആദ്മി നേതാവ് വിവിധ വിഭാഗങ്ങളെ ഇളക്കിവിടാന്‍ ശ്രമിച്ചുവെന്നും എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടുന്നു.












