ന്യൂഡൽഹി : മൗറീഷ്യസിന്റെ തീരത്ത് പവിഴപ്പുറ്റിലിടിച്ച് തകർന്ന കപ്പലിൽ നിന്നും എണ്ണ ചോർച്ചയുണ്ടായതിനെ തുടർന്ന് മലിനമായ സമുദ്രം വൃത്തിയാക്കുന്നതിനായി ഉപയോഗിക്കുന്നത് ഇന്ത്യൻ നിർമിത ഹെലികോപ്റ്റർ ധ്രുവ്.ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് വികസിപ്പിച്ചെടുത്ത ധ്രുവ് ഹെലികോപ്റ്ററുകളോടൊപ്പം ഇന്ത്യയുടെ 3 ചേതക് ഹെലികോപ്റ്ററുകളും മൗറീഷ്യസ് തീരത്ത് പ്രവർത്തന സജ്ജമായിട്ടുണ്ട്.
2016 ഡിസംബറിലാണ് ഇന്ത്യ ഒരു ധ്രുവ് ഹെലികോപ്റ്ററും 2 ചേതക് ഹെലികോപ്റ്ററുകളും മൗറീഷ്യസ് ഗവണ്മെന്റിന് സമ്മാനിക്കുന്നത്.മൂന്നാമതായുള്ള ചേതക് 1987ലാണ് ഇന്ത്യ മൗറീഷ്യസിന് സമ്മാനിച്ചത്.ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് 2017-ൽ 228 ധ്രുവ് ഹെലികോപ്റ്ററുകൾ നിർമ്മിച്ചിരുന്നു.ഇതിൽ 216 എണ്ണം ഇന്ത്യക്ക് വേണ്ടി തന്നെ നിർമിച്ചതാണ്.ബാക്കിയുള്ള ഹെലികോപ്റ്ററുകൾ നേപ്പാൾ സൈന്യത്തിനും മൗറീഷ്യസ് പൊലീസിനും മാലിദ്വീപിനും ഇന്ത്യ നൽകിയിരുന്നു.
Discussion about this post