ന്യൂഡൽഹി : ശ്രീരാമനും ഗൗതമബുദ്ധനും ഞങ്ങളെ ഒന്നിപ്പിക്കുകയാണെന്നും ഭിന്നിപ്പിക്കുകയല്ലെന്നും ഇന്ത്യയിലെ നേപ്പാൾ അംബാസിഡറായ നിലാംബർ ആചാര്യ. ശ്രീരാമന്റെ ജന്മസ്ഥലം നേപ്പാളിലാണെന്ന നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഒലിയുടെ പ്രസ്താവനക്ക് പിന്നാലെ, ഗൗതമ ബുദ്ധൻ ജനിച്ചത് ഇന്ത്യയിലാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്ജയശങ്കർ അവകാശപ്പെട്ടിരുന്നുവെന്ന് നേപ്പാൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഈ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് രാമനും ഗൗതമ ബുദ്ധനും ഞങ്ങളെ ഒന്നിപ്പിക്കുകയാണെന്നും ഇന്ത്യയും നേപ്പാളും എപ്പോഴും നല്ല അയൽക്കാരും സുഹൃത്തുക്കളുമായിരിക്കുമെന്നും നിലാംബർ ആചാര്യ വ്യക്തമാക്കിയത്. നേപ്പാളുമായി തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ വിദേശകാര്യ മന്ത്രാലയതല ചർച്ചകൾ നടന്നിരുന്നു.ഈ ചർച്ചകളുടെ പശ്ചാത്തലത്തിലാണ് ആചാരിയുടെ പ്രതികരണം.മാത്രമല്ല, ഇന്ത്യയുടെ എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഒലി ഫോണിൽ സംസാരിച്ചിരുന്നു. ഇന്ത്യയുമായുള്ള സഖ്യം നിലനിർത്താനുള്ള ശ്രമമാണ് ഇപ്പോൾ നേപ്പാൾ നടത്തുന്നതെന്ന് ഇവയിൽ നിന്നെല്ലാം വ്യക്തമാണ്.
Discussion about this post