പ്യോങ്യാങ് : വീടുകളിൽ നായ്ക്കളെ വളർത്തുന്നത് ബൂർഷ്വാ സമൂഹത്തിന്റെ ലക്ഷണമാണെന്ന് ഉത്തരകൊറിയൻ രാഷ്ട്രത്തലവനായ കിം ജോങ്ങ് ഉൻ.കോവിഡ് ബാധ മൂലം രാജ്യം വൻ ഭക്ഷ്യക്ഷാമം നേരിടുമ്പോഴാണ് കിമ്മിന്റെ ഉത്തരവ്.
തലസ്ഥാനമായ പ്യോങ്യാങ്ങിലെ എല്ലാ വളർത്തു കുട്ടികളെയും കസ്റ്റഡിയിലെടുക്കാൻ ഉത്തരവിട്ടിരിക്കുകയാണ് കിം.നായ് ഇറച്ചി വിളമ്പുന്ന നഗരത്തിലെ മുന്തിയ റസ്റ്റോറന്റുകളിൽ ഇവയെ ഏൽപ്പിക്കാനാണ് കിമ്മിന്റെ നിർദ്ദേശം.നായ്ക്കളെ വളർത്തുന്ന വീടുകൾ രഹസ്യ പോലീസിന്റെ സഹായത്തോടെ കിം മനസ്സിലാക്കിയിട്ടുണ്ട്.ഉടമസ്ഥർക്ക് സ്വമേധയാ ഏൽപ്പിക്കാം, അല്ലെങ്കിൽ പോലീസ് ബലം പ്രയോഗിച്ച് പിടിച്ചു കൊണ്ടു പോകും എന്നാണ് ഉത്തരകൊറിയൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Discussion about this post