ഡല്‍ഹി: ഇന്ത്യാ-ചൈന അതിര്‍ത്തിയിൽ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ പാകിസ്ഥാന്റെ പടിഞ്ഞാറെ അതിര്‍ത്തിയില്‍ എല്‍.സി.എ തേജസ് യുദ്ധവിമാനം വിന്യസിച്ച് ഇന്ത്യന്‍ വ്യോമസേന. ഇത് സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെയാണ് പുറത്തുവിട്ടത്.
ഇന്ത്യയില്‍ തന്നെ നിര്‍മിച്ച ആദ്യ യുദ്ധവിമാനമാണ് എല്‍.സി.എ തേജസ്. 83 മാര്‍ക്ക് 1 എ എല്‍.സി.എ യുദ്ധവിമാനങ്ങള്‍ക്കുളള കരാര്‍ ഉടന്‍ അന്തിമമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു.
40000 കോടി രൂപയാണ് ഈ പദ്ധതിക്കായി പ്രതീക്ഷിക്കുന്നത്. രാജ്യത്ത് തന്നെ നിര്‍മിക്കുന്ന ഉപകരണങ്ങളില്‍ ഏറ്റവും ചിലവേറിയ ഇടപാടായിരിക്കും ഇത്.
Discussion about this post