തിരുവനന്തപുരം : കോവിഡ് രോഗബാധിതർക്ക് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവസരം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.രോഗികൾക്ക് പ്രോക്സി/തപാൽ വോട്ട് ചെയ്യാനുള്ള അവസരം നൽകണമെന്നും, ഇതിനായി, പഞ്ചായത്തീ രാജ് ചട്ടത്തിൽ ഭേദഗതി വരുത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന സർക്കാരിന് കത്തു നൽകിയിട്ടുണ്ട്.
വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ കൂടി കൂട്ടണമെന്നും, നിരീക്ഷണത്തിൽ കഴിയുന്നവർക്കും വോട്ട് ചെയ്യാൻ അവസരം നൽകണമെന്നും കത്തിൽ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.വോട്ടർ പട്ടികയിൽ പുതിയതായി പേരു ചേർത്തവരുടെ ഹിയറിംഗ് നാളെ മുതൽ ആരംഭിക്കും.ഹിയറിംഗിന് ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്
Discussion about this post