Thursday, April 15, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Article

‘കുടുംബ വാഴ്ചയുടെ വിമർശകനായ ബൗദ്ധിക ചിന്തകൻ, ആദർശം മുഖമുദ്രയാക്കിയ രാഷ്ട്രീയ പണ്ഡിതൻ‘; പ്രണാമം ‘പ്രണാബ് ദാ..‘

by Brave India Desk
Aug 31, 2020, 06:44 pm IST
in Article
Share on FacebookTweetWhatsAppTelegram

അഗാധമായ പാണ്ഡിത്യത്തിന്റെയും രാഷ്ട്രീയ മര്യാദയുടെയും പ്രതീകമായിരുന്ന മുൻ ഇന്ത്യൻ രാഷ്ട്രപതി പ്രണാബ് മുഖർജി ഓർമ്മയായി. തന്റെ വ്യക്തിത്വത്തിലൂടെ ഇന്ത്യൻ ജനതയെ സ്വാധീനിച്ച അദ്ദേഹം കോൺഗ്രസ്സ് പാർട്ടിയിലെ കുടുംബവാഴ്ചയുടെ രക്തസാക്ഷി എന്നാണ് രാഷ്ട്രീയ പണ്ഡിതന്മാർക്കിടയിൽ വിവക്ഷിക്കപ്പെടുന്നത്.

പശ്ചിമ ബംഗാളിലെ മിറാത്തിയിൽ 1935 ഡിസംബർ 11നായിരുന്നു പ്രണബ് മുഖർജിയുടെ ജനനം. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന കാമദ കിങ്കർ മുഖർജിയായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. കൽക്കത്ത സർവ്വകലാശാലക്ക് കീഴിലെ സൂരി  വിദ്യാസാഗർ കോളേജിലായിരുന്നു പ്രണാബിന്റെ വിദ്യാഭ്യാസം. ചരിത്രം, രാഷ്ട്രമീമാംസ എന്നിവയ്ക്ക് പുറമെ നിയമബിരുദവും അദ്ദേഹം നേടിയിട്ടുണ്ട്. 1963ൽ അദ്ദേഹം അധ്യാപന രംഗത്തേക്ക് കടന്നു വന്നു. ഒരു ബംഗാളി മാസികയിലും പിന്നീട് വാരികയിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

1969ൽ ബംഗ്ലാ കോൺഗ്രസ് പാർട്ടിയുടെ പ്രതിനിധിയായി പ്രണാബ് മുഖർജി രാജ്യസഭയിലെത്തി. തുടർന്ന് നാല് തവണ കൂടി അദ്ദേഹം രാജ്യസഭാംഗമായി. 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച അദ്ദേഹം 2012ൽ രാഷ്ട്രപതിയാകുന്നത് വരെ പാർലമെന്റ് അംഗമായി തുടർന്നു.

1966-77ലെ ഇന്ദിര ഗാന്ധിയുടെ ഭരണ കാലഘട്ടത്തിൽ കോൺഗ്രസ്സ് പാർട്ടിയുടെ ബൗദ്ധിക മുഖമായിരുന്നു പ്രണാബ് മുഖർജി. 1982ൽ അദ്ദേഹം കേന്ദ്ര ധനകാര്യ മന്ത്രിയായി ചുമതലയേറ്റു. 1984ൽ ഇന്ദിര ഗാന്ധിയുടെ വധത്തെ തുടർന്നുണ്ടായ രാഷ്ട്രീയ ചരടു വലികളിൽ സ്വത്വം അടിയറ വെക്കാൻ തയ്യാറാകാത്തതിന്റെ പേരിൽ രാജീവിന്റെ കണ്ണിലെ കരടായി പ്രണാബ് മുഖർജി മാറി. കുടുംബവാഴ്ചയെ സൈദ്ധാന്തികമായി പ്രണാബ് മുഖർജി ശക്തിയുക്തം എതിർത്തിരുന്നു എന്നതായിരുന്നു കാരണം.

തുടർന്ന് 1986ൽ കോൺഗ്രസ്സ് ബന്ധം ഉപേക്ഷിച്ച പ്രണാബ് മുഖർജി തൊട്ടടുത്ത വർഷം സ്വന്തമായി പാർട്ടി രൂപീകരിച്ചു. എന്നാൽ 89ൽ അദ്ദേഹത്തിന്റെ പാർട്ടി കോൺഗ്രസ്സിൽ ലയിച്ചു.

1991ൽ രാജീവ് ഗാന്ധി വധത്തെ തുടർന്ന് പ്രണബ് മുഖർജി വീണ്ടും കോൺഗ്രസ്സിന്റെ മുഖ്യധാരയിൽ തിരികെയെത്തി. പി വി നരസിംഹ റാവു എന്ന ഒറ്റയാന്റെ തണൽ പ്രണബിന് അനുഗ്രഹമായിരുന്നു. നരസിംഹ റാവുവിന്റെയും മന്മോഹൻ സിംഗിന്റെയും മന്ത്രിസഭകളിൽ രാജ്യത്തെ ഏതാണ്ട് എല്ലാ പ്രമുഖ മന്ത്രാലയങ്ങളുടെയും മേധാവിത്വം വഹിക്കാൻ അദ്ദേഹത്തിനായി. 1993-95 കാലഘട്ടത്തിൽ വാണിജ്യ വകുപ്പ്, 95-96ലും 2006-09ലും വിദേശകാര്യം, 2004-06ൽ പ്രതിരോധം, 2009-12 കാലഘട്ടത്തിൽ ധനകാര്യ വകുപ്പ് എന്നിവയിൽ പ്രണാബ് മുഖർജി മന്ത്രിസ്ഥാനം അലങ്കരിച്ചു.

കോൺഗ്രസ്സ് രാജ്യസഭാ കക്ഷി നേതാവ്, പാർട്ടി ചീഫ് വിപ്പ് തുടങ്ങിയ പദവികൾ യഥാക്രമം രാജ്യസഭയിലും ലോക്സഭയിലും പ്രണാബ് മുഖർജി വഹിച്ചിട്ടുണ്ട്. കൂടാതെ ആഫ്രിക്കൻ ഡവലപ്മെന്റ് ബാങ്ക്, എഡിബി, ഐ എം എഫ്, ലോക ബാങ്ക് എന്നിവയുടെ ഗവർണർ ബോർഡുകളിലും അദ്ദേഹം  നിയമിതനായി.

2012ൽ പ്രണാബ് മുഖർജി ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായി ചുമതലയേറ്റു. 2016ൽ മോദി സർക്കാർ നോട്ട് നിരോധനം നടപ്പിലാക്കിയപ്പോൾ പ്രണാബ് മുഖർജിയായിരുന്നു രാഷ്ട്രപതി. രാഷ്ട്രപതി സ്ഥാനത്തിന്റെ നിഷ്പക്ഷത കാത്തുസൂക്ഷിച്ച അദ്ദേഹം 2017ൽ സ്ഥാനമൊഴിഞ്ഞു. ദശാബ്ദങ്ങൾ നീണ്ട രാഷ്ട്രീയ- ബൗദ്ധിക- സൈദ്ധാന്തിക ജീവിതത്തിന്റെ കറകളഞ്ഞ സംശുദ്ധി ബാക്കി വെച്ചാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു യുഗത്തിന്റെ പ്രതിനിധിയായി പ്രണാബ് മുഖർജി വിടപറയുന്നത്.

‘ബിയോണ്ട് സർവൈവൽ: എമേർജിംഗ് ഡൈമെൻഷൻസ് ഓഫ് ഇന്ത്യൻ ഇക്കോണമി, ‘ചലഞ്ചസ് ബിഫോർ ദി നേഷൻ‘ എന്നിവ ആദ്ദേഹത്തിന്റെ പ്രധാന രചനകളാണ്.

കോൺഗ്രസ്സ് പാർട്ടിയിലെ അധികാര വടംവലികളിൽ നിന്നും സദാ അകന്നു നിന്നിരുന്ന പ്രണാബ് മുഖർജി പാർട്ടിയുടെ സമകാലിക അപചയത്തെക്കുറിച്ച് എന്നും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അധികാര പ്രമത്തതയുടെയും കുടുംബവാഴ്ചയുടെയും അഴിമതിയുടെയും രാഷ്ട്രീയത്തിൽ അവയൊക്കെയും വനരോദനങ്ങളായി മാറുകയായിരുന്നു.

രാഷ്ട്രപതി എന്ന നിലയിൽ നിഷ്പക്ഷത പുലർത്തിയിരുന്ന പ്രണാബ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മികച്ച വ്യക്തിബന്ധം പുലർത്തിയിരുന്നു. 2018ൽ നാഗ്പൂരിലെ ആർ എസ് എസ് വേദിയിൽ പ്രസംഗിക്കാനുള്ള ക്ഷണം സ്വീകരിച്ചതിന്റെ പേരിൽ വിമർശിക്കപ്പെട്ടുവെങ്കിലും സ്വതസിദ്ധമായ വ്യക്തിപ്രഭാവവും തന്റേടവും കൊണ്ട് അദ്ദേഹം അവയെ അവഗണിച്ചു. ‘വസുധൈവ കുടുംബകം, സർവ്വൈ ഭവന്തു സുഖിന, സർവ്വേ സന്തു നിരാമയ; തുടങ്ങിയ ദർശനങ്ങൾ അദ്ദേഹം ആർ എസ് എസ് വേദിയിൽ ഉദ്ധരിച്ചത് ഇടത് പക്ഷത്തിന്റെയും കോൺഗ്രസ്സ്സിന്റെയും രാഷ്ട്രീയ അസ്പൃശ്യതയ്ക്കുള്ള ചുട്ട മറുപടിയായി.

2019ൽ രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്ന നൽകി പ്രണാബ് മുഖർജിയെ ആദരിച്ചു. നിലപാടുകളും ബൗദ്ധിക തീക്ഷണതയും മുഖമുദ്രയാക്കിയ ഒരു ദേശീയ നേതാവിനെയാണ് പ്രണാബ് മുഖർജിയുടെ നിര്യാണത്തിലൂടെ രാജ്യത്തിന് നഷ്ടമാകുന്നത്.

Tags: MAINPranab Mukharjji
Share116TweetSendShare

Discussion about this post


Related News

കണ്മുന്നിൽ വെടിയേറ്റു വീഴുന്ന സഹപ്രവർത്തകർ, ഭീകരർ നിർജ്ജീവമാക്കിയ വലം കാൽ; പരിഹാസവുമായി വെല്ലുവിളി മുഴക്കിയ പാക് ഭീകരനെ മിന്നൽ വേഗത്തിൽ വകവരുത്തി രാജ്യത്തിന്റെ ഹീറോയായ മലയാളി സൈനികൻ അഖിൽകുമാർ

‘പി പി ഇ കിറ്റ് ഇറക്കുമതി ചെയ്യുന്ന അവസ്ഥയിൽ നിന്നും ലോകത്തിന് വാക്സിൻ എത്തിക്കുന്ന ആഗോള ഔഷധ ശാലയിലേക്ക്‘; കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഒരാണ്ട്

‘മാമൻ മാത്യു സാറെ എന്ന് വിളിച്ച നാക്കുകൊണ്ട് പരമ ചെറ്റേ എന്ന് വിളിക്കുന്നതിൽ പശ്ചാത്താപം ഉണ്ട്..നിങ്ങൾ പറയുന്ന മതഭ്രാന്തന്മാരായ മുഗൾ രാജാക്കന്മരുടെ കാലമാണോ ഇത്? ഇത് ജനാധിപത്യ ഇന്ത്യയാണ്’

ചെങ്കോട്ടയിൽ അക്രമികൾ ദേശീയ പതാകയെ അധിക്ഷേപിച്ച സംഭവം; കുറ്റവാളികളെ വീരപുരുഷന്മാരായി ചിത്രീകരിച്ച് സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന മാതൃഭൂമിയും

Next Post

"വിട പറഞ്ഞത് രാജ്യതന്ത്രജ്ഞൻ" : കെ.സുരേന്ദ്രൻ

Latest News

കെ.എം.ഷാജിയുടെ വീടുകളിലെ റെയ്ഡ്; കണ്ടെടുത്തത് 48 ലക്ഷം രൂപയെന്ന് വിജിലൻസ്, പണവും രേഖകളും കോടതിക്ക് കൈമാറി

‘ഇന്ത്യയ്‌ക്കൊരു നല്ല വനിതാ ചീഫ് ജസ്റ്റിസ് വേണം’; നല്ല വനിതാ ചീഫ് ജസ്റ്റിസ് ഉണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് എസ്.എ.ബോബ്‌ഡെ

പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കോവിഡ് ബാധിച്ച്‌ മരിച്ചു

ഇനി ആര്‍ടിഒ പരിശോധനയില്ല, പുതിയ വാഹനങ്ങള്‍ക്ക് ഷോറൂമില്‍ നിന്ന് സ്ഥിരം രജിസ്‌ട്രേഷന്‍; ഇന്ന്‌ മുതല്‍ പ്രാബല്യത്തില്‍

‘രാജ്യത്ത് ഓക്സിജന്‍ ക്ഷാമമില്ല, സൂക്ഷിച്ച്‌ ഉപയോഗിക്കണം’: സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

‘മു​ഖ്യ​മ​ന്ത്രി കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ചു’; നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേന്ദ്രമന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍

അടിയന്തിര യോഗത്തിൽ പ്രധാന തീരുമാനങ്ങള്‍; മാളിലും മാര്‍ക്കറ്റുകളിലും കയറണമെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News