ജെറുസലേം : ഗാസയിൽ ഹമാസ് കേന്ദ്രങ്ങളിൽ ഇസ്രായേലി യുദ്ധവിമാനങ്ങൾ കനത്ത ബോംബാക്രമണം നടത്തി.തെക്കൻ ഇസ്രായേലിലേക്ക് പലസ്തീനികൾ റോക്കറ്റ് ആക്രമണം നടത്തിയതിനു ശേഷമാണ് ഈ സംഭവം.ഇസ്രായേലിന്റെ അതിർത്തി ഫയർ ബലൂണുകളാൽ ആക്രമിക്കുന്നത് ഗാസ ഒഴിവാക്കിയില്ലെങ്കിൽ ഇത് വളരെ വലിയൊരു യുദ്ധത്തിലെ അവസാനിക്കുകയുള്ളൂവെന്ന് ഇസ്രായേൽ ഗാസയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.അതിനു പിന്നാലെയാണ് ഇസ്രായേൽ ബോംബാക്രമണം നടത്തിയത്.
യുഎഇയുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനുള്ള ഇസ്രായേലിന്റെ തീരുമാനമാണ് ആക്രമണങ്ങൾക്കു പിന്നിലെ മൂല കാരണം.ആക്രമണങ്ങളിലെ നാശനഷ്ടങ്ങൾ വെളിവായിട്ടില്ല.ഗാസയുടേയും ഇസ്രായേലിന്റേയും പ്രതികാര നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഈജിപ്ഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥർ ഇരുരാജ്യങ്ങളെയും സമീപിച്ചിരുന്നു.എന്നാൽ, അത് വാക്ക്തർക്കത്തിലാണ് അവസാനിച്ചത്.2008 മുതൽ ഇസ്രായേലും ഗാസയും തമ്മിൽ 3 യുദ്ധങ്ങൾ നടന്നിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത കൂടുതൽ തീവ്രമാവുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Discussion about this post