ബംഗളുരു : വിനായക ചതുർത്ഥി ആഘോഷങ്ങളോടനുബന്ധിച്ച് മാംസാഹാര വിൽപ്പന പാടെ നിരോധിച്ചു ബംഗളൂരു കോർപ്പറേഷൻ.ഇതു സംബന്ധിച്ച ഉത്തരവ് കോർപറേഷൻ അധികൃതർ പുറത്തിറക്കി.
ഗണേശ ചതുർത്ഥി ആഘോഷിക്കുന്ന ആഗസ്റ്റ് 22ന് മത്സ്യമാംസാദികൾ വിൽക്കുന്ന കടകൾ അടച്ചിടുണമെന്നാണ് ഉത്തരവിൽ പറയുന്നത്. കന്നുകാലികളെ അറക്കുന്നതിനും അന്നേദിവസം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.കോവിഡ് പടരുന്ന സാഹചര്യമായതിനാൽ നിയന്ത്രിതമായ ആഘോഷങ്ങൾ മാത്രമാണ് കർണാടക സർക്കാർ അനുവദിച്ചിരിക്കുന്നത്.
Discussion about this post