എറണാകുളം :മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്.മുഖ്യമന്ത്രിയ്ക്ക് ധാര്‍ഷ്ഠ്യവും ,ധിക്കാരവുമാണ്. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ മേല്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ച കേസ് സര്‍ക്കാര്‍ പിന്‍വലിച്ചത് ശരിയായില്ല. സര്‍ക്കാരിന് തോന്നിയ പോലെ പ്രവര്ത്തിക്കാനുള്ളതല്ലെന്നും പിണറായി പറഞ്ഞു.
ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ കേശവേന്ദ്രകുമാറിന്റെ മേല്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ച കേസ് ഇന്നലെ സര്‍ക്കാര്‍ പിന്‍വലിച്ചു.ഇതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി ഇന്നലെ രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന് അധികാരമുള്ളത് കൊണ്ടാണ് കേസ് പിന്‍വലിച്ചത്. അധികാരമുള്ളത് സര്‍ക്കാര്‍ ചെയ്യുമെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞു.
Discussion about this post