വയനാട് : ആയുധധാരികളായ മാവോയിസ്റ്റ് സംഘം വയനാട് വീണ്ടും പ്രത്യക്ഷപ്പെട്ടതായി വാർത്ത.നിരവിൽപുഴ മുണ്ടക്കൊമ്പ് കോളനിയിലാണ് ആയുധങ്ങളുമായി അഞ്ചുപേരടങ്ങുന്ന മാവോയിസ്റ്റ് സംഘം എത്തിയത്.
രാമൻ, അനീഷ് എന്നിവരുടെ വീടുകളിൽ ഇന്നലെ രാത്രി എട്ടുമണിയോടെയാണ് മൂന്ന് സ്ത്രീകളും രണ്ടു പുരുഷന്മാരുമടങ്ങുന്ന മാവോയിസ്റ്റുകളെത്തിയത്.വീടുകളിൽ നിന്നും അരിയും മറ്റു ഭക്ഷ്യ സാധനങ്ങളും വാങ്ങിയതിനു ശേഷം ഇവർ മടങ്ങിപ്പോയെന്നാണ് വീട്ടുകാർ പറയുന്നത്.സുന്ദരി, ഉണ്ണിമായ, ജയണ്ണ എന്നീ മാവോയിസ്റ്റ് ഭീകരരാണ് കോളനിയിൽ എത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.











