തിരുവനന്തപുരം : സംസ്ഥാന സർക്കാർ തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ലഭിക്കുന്നതിനായുള്ള ലേലത്തിന് കൺസൾട്ടൻസി ഏൽപ്പിച്ച കമ്പനി ഗൗതം അദാനിയുടെ ബന്ധുവിന്റേത്.അദാനിയുടെ മരുമകളായ പരിധി അദാനിയുടെ കമ്പനിയിൽ നിന്നാണ് സർക്കാർ സഹായം തേടിയത്.വിമാനത്താവളം 50 വർഷത്തേക്ക് അദാനി ഗ്രൂപ്പിന് നൽകിയ കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ സംസ്‌ഥാന സർക്കാർ നിയമപരവും രാഷ്ട്രീയപരവുമായ പോരാട്ടം നടത്തി വരുന്നതിനിടയിലാണ് ഇത്തരം നിർണായക വിവരങ്ങൾ പുറത്തു വരുന്നത്.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറിൽ അമർചന്ദ് മംഗൾദാസ് എന്ന ഗ്രൂപ്പിനാണ് നിയമപരമായ വിദഗ്ധോപദേശത്തിന് കൺസൾട്ടൻസി ഫീസായി 55 ലക്ഷം രൂപ കേരളം നൽകിയത്.ഗൗതം അദാനിയുടെ മകൻ കരണിന്റെ ഭാര്യാപിതാവ് സിറിൽ ഷെറോഫിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ അദാനിയുടെ മരുമകളും പാട്ണറാണ്.ഈ കമ്പനിയെ കൺസൾട്ടൻസി ഏൽപ്പിച്ചതിനാലാണ് ലേലത്തിൽ കേരളം പരാജയപ്പെട്ടതെന്ന സംശയം ഈ വിവരങ്ങൾ പുറത്തു വന്നതോടെ കൂടുതൽ ബലപ്പെടുകയാണ്.
Discussion about this post