അന്താരാഷ്ട്ര യാത്ര നടത്തുന്നവർ പാലിക്കേണ്ട സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോട്ടോകോൾ പുറത്തിറക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം.പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോട്ടോകോൾ അനുസരിച്ച് എയർ ബബിൾ യാത്രക്കാർക്ക് ഇനിമുതൽ വന്ദേ ഭാരത് മിഷൻ പോലുള്ള ഇന്ത്യൻ ദൗത്യത്തിന് കീഴിൽ രജിസ്റ്റർ ചെയ്യാതെ തന്നെ വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനാകും.
കോവിഡ് – 19 മഹാമാരി മൂലം റദ്ദാക്കിയ അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കുന്നതിനായി രണ്ട് രാജ്യങ്ങൾ തമ്മിൽ ഏർപ്പെടുന്ന താൽക്കാലിക കരാറാണ് എയർ ബബിൾ കരാർ.അമേരിക്ക, യുകെ, ജർമ്മനി, ഫ്രാൻസ്, ഖത്തർ, മാലിദ്വീപ്, യുഎഇ എന്നീ രാജ്യങ്ങളുമായി ഇന്ത്യ എയർ ബബിൾ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.ഈ കരാറിൽ ഏർപ്പെടുന്നതുമായി ബന്ധപ്പെട്ട് പതിമൂന്നിലധികം രാജ്യങ്ങളുമായി ഇന്ത്യയുടെ ചർച്ച പുരോഗമിക്കുകയാണ്.മെയ് 6 ന് ആരംഭിച്ച ഇന്ത്യയുടെ വന്ദേഭാരത് ദൗത്യം ഇപ്പോൾ അഞ്ചാം ഘട്ടത്തിലാണ് എത്തിനിൽക്കുന്നത്.
Discussion about this post