രണ്ടു വർഷത്തിനുള്ളിൽ ലോകത്ത് നിന്നും കോവിഡ് ഇല്ലാതാവുമെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് ടെഡ്രോസ് അധാനോം ഗെബ്രെയേസൂസ്.1918-ലുണ്ടായ സ്പാനിഷ് ഫ്ലൂ രോഗവും രണ്ട് വർഷം മാത്രമെ ലോകത്ത് നിലനിന്നുവുള്ളൂയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഇന്ന് പണ്ടത്തേക്കാൾ വേഗതയിൽ രോഗം മറ്റൊരാളിലേക്ക് പകരുമെന്നും എന്നാൽ, ഇപ്പോഴത്തെ സാങ്കേതികവിദ്യയും അറിവും ഉപയോഗിച്ച് വൈറസിനെ ചെറുക്കാനുള്ള മാർഗം കണ്ടുപിടിക്കാൻ മുന്നത്തേക്കാൾ എളുപ്പത്തിൽ സാധിക്കുമെന്നും ലോകാരോഗ്യ സംഘടനയുടെ ചീഫ് വ്യക്തമാക്കി.
ലോകത്ത് ഇതുവരെ കോവിഡ് ബാധയേറ്റത് 22.8 മില്യൺ ആളുകൾക്കാണ്.ഇതിൽ 7, 93,382 പേരുടെ ജീവൻ കോവിഡ് അപഹരിച്ചു.












