വാഷിങ്ടൺ : അമേരിക്കയിലുള്ള രണ്ടു മില്യണിലധികം ഇന്ത്യക്കാരുടെ വോട്ട് ലക്ഷ്യമിട്ട് ഡൊണാൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തകർ.ട്രംപിന് വേണ്ടിയുള്ള ക്യാംപെയിനിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിന്റെ ഹ്രസ്വ വീഡിയോയാണ് പരസ്യ രൂപേണ ട്രംപിന്റെ അനുകൂലികൾ പുറത്തിറക്കിയിട്ടുള്ളത്.
ഫെബ്രുവരിയിൽ ഇന്ത്യയിലെത്തിയപ്പോൾ അഹമ്മദാബാദിൽ ട്രംപും മോദിയും ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഈ വീഡിയോയാണ് ട്രംപിന്റെ അനുകൂലികൾ ഉപയോഗിക്കുന്നത്. അമേരിക്ക ഇന്ത്യയുമായി മികച്ച ബന്ധം പുലർത്തുന്നുണ്ടെന്നും അമേരിക്കയിലുള്ള ഇന്ത്യക്കാരിൽ നിന്നും ട്രംപ് പിന്തുണ പ്രതീക്ഷിക്കുന്നുണ്ടെന്നും വീഡിയോ പുറത്തിറക്കിക്കൊണ്ട് ട്രംപ് വിക്ടറി ഫിനാൻസ് കമ്മിറ്റിയുടെ തലവൻ കിംബെർലി ഗുൽഫോയിൽ ട്വീറ്റ് ചെയ്തു.വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.ആദ്യമണിക്കൂറുകളിൽ അറുപത്തി ആറായിരത്തോളം ആളുകളാണ് വീഡിയോ കണ്ടത്.
Discussion about this post