കാഠ്മണ്ഡു: രാജ്യത്തേയ്ക്ക് ചൈന അതിക്രമിച്ചു കയറിയിട്ടും ചൈനയെ പിന്തുണച്ച് നേപ്പാൾ പ്രധാനമന്ത്രി ശര്‍മ ഒലി. കെപി ശര്‍മ ഒലി സര്‍ക്കാറിന്റെ പിന്തുണയോടെ അതിര്‍ത്തി ജില്ലകളില്‍ ചൈന കടന്നുകയറിയെന്ന ആരോപണം നിഷേധിച്ച് നേപ്പാള്‍. ഏഴ് അതിര്‍ത്തി ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ചൈന കടന്നുകയറിയെന്ന് കാര്‍ഷിക വകുപ്പിന്റെ സര്‍വേ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് സര്‍ക്കാറിന്റെ പിന്തുണയോടെയാണ് ചൈനീസ് കടന്നുകയറ്റമെന്ന് ആരോപണമുയര്‍ന്നു.
അതേസമയം ചൈനീസ് കടന്നുകയറ്റമുണ്ടായിട്ടില്ലെന്ന് നേപ്പാള്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ചു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പത്രം മാപ്പ് പറഞ്ഞെന്നും നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം പറയുന്നു.
ചൈന കടന്നുകയറിയെന്ന് പറയുന്ന സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ലെന്നും കാര്‍ഷിക മന്ത്രാലയവും വ്യക്തമാക്കി.
Discussion about this post