“ഡൽഹി റയറ്റ്സ് 2020: ദി അൺടോൾഡ് സ്റ്റോറി ” എന്ന പുസ്തകം പ്രസാധകരായ ഗരുഡ പ്രകാശൻ പ്രസിദ്ധീകരിക്കും.ഇസ്ലാം മതമൗലികവാദികളുടെ സമ്മർദ്ദത്തെ തുടർന്ന് കഴിഞ്ഞ ദിവസം പ്രസാധകരായ ബ്ലൂംസ്ബെറി പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ നിന്നും പിൻവാങ്ങുകയാണെന്ന് അറിയിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ഗരുഡ പ്രകാശൻ വഴി പുസ്തകം പ്രസിദ്ധീകരിക്കാൻ പുസ്തകത്തിന്റെ ലേഖകർ തീരുമാനിച്ചത്.മോണിക്ക അറോറ, സോണാലി ചിറ്റാൽക്കർ, പ്രേർണ മൽഹോത്ര എന്നിവർ ചേർന്നാണ് പുസ്തകം രചിച്ചിട്ടുള്ളത്.
പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ നിന്നും പിൻവാങ്ങുകയാണെന്നത് സംബന്ധിച്ച് പ്രസാധകരായ ബ്ലൂംസ്ബെറിയുടെ ഭാഗത്തു നിന്നും വിശദീകരണങ്ങൾ ലഭിച്ചിട്ടില്ലെന്ന് മോണിക്ക അറോറ ട്വീറ്റ് ചെയ്തു.എന്നിരുന്നാലും ഞങ്ങളുടെ പുസ്തകത്തെ ഇല്ലാതാക്കാൻ ഞങ്ങളനുവദിക്കില്ലെന്നും അത് കൊണ്ട് തന്നെ, മറ്റൊരു പ്രസാധകരെ ഏല്പിക്കുകയാണെന്നും മോണിക്ക ട്വീറ്റിൽ കൂട്ടിച്ചേർത്തു.
Discussion about this post