തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ശിവശങ്കരന്റെ ഗോഡ്ഫാദറാണെന്ന് ഷാഫി പറമ്പിൽ എംഎൽഎ.സ്വർണ്ണക്കടത്ത് വിഷയം നിയമസഭയിൽ സംസാരിക്കുകയായിരുന്നു ഷാഫിയുടെ ഈ രൂക്ഷവിമർശനം
.”ഇതുവരെ ഭരിച്ച ഒരു സർക്കാരിന്റെ കാലത്തും എൻഐഎയെ സെക്രട്ടറിയേറ്റിൽ കയറിയിട്ടില്ല. സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറി പ്രതികളെ സഹായിച്ച വിവരങ്ങൾ ഓരോന്നായി പുറത്തു വരുമ്പോഴും അറിയില്ല, പങ്കില്ല എന്ന് മാത്രമാണ് മുഖ്യമന്ത്രി പറയുന്നത്.മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലാത്ത ഒരേ ഒരാൾ മുഖ്യമന്ത്രി മാത്രമാണ്” എന്ന് ഷാഫി പറമ്പിൽ ആരോപിച്ചു.
ചോദ്യങ്ങളോടും വിമർശനങ്ങളോടും അസഹിഷ്ണുതയാണ് സർക്കാരിന്റെ നയം.ഉത്തരം മുട്ടിയപ്പോൾ ബഹിഷ്കരണമാണ് നടത്തിയതെന്നും ഷാഫി ചൂണ്ടിക്കാട്ടി.
Discussion about this post