അൺലോക്ക് 04-ൽ ഡൽഹി മെട്രോ സർവീസ് പുനരാരംഭിച്ചേക്കും.സെപ്റ്റംബർ 1 മുതലാണ് നാലാംഘട്ട ഇളവുകൾ പ്രാബല്യത്തിൽ വരിക.കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് 22 മുതൽ മെട്രോ സർവീസുകൾ നിർത്തി വെച്ചിരിക്കുകയാണ്.ഡൽഹിയിലെ കോവിഡ് സാഹചര്യം നിയന്ത്രണ വിധേയമായെന്നും ആയതിനാൽ മെട്രോ സർവീസുകൾ പുനരാരംഭിക്കാൻ അനുമതി നൽകണമെന്നും കേന്ദ്ര സർക്കാരിനോട് കഴിഞ്ഞ ദിവസം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ആവശ്യപ്പെട്ടിരുന്നു.മെട്രോയിൽ യാത്ര ചെയ്യുന്നവർക്കായി സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോട്ടോകോൾ പുറത്തിറക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
അതേസമയം, നാലാംഘട്ടത്തിലും ബാറുകൾ തുറക്കാൻ അനുമതി നൽകില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.പക്ഷേ, കൗണ്ടർ വഴിയുള്ള മദ്യവിൽപ്പന അനുവദിക്കും. സെപ്റ്റംബറിലും രാജ്യത്തെ സ്കൂളുകളും കോളേജുകളും അടഞ്ഞു കിടക്കും.ഈ മാസം അവസാനത്തോടെ നാലാംഘട്ട ഇളവുകളെ സംബന്ധിച്ച് സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
Discussion about this post