ന്യൂഡൽഹി : കോടതിയലക്ഷ്യ കേസിൽ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ് മാപ്പു പറയാൻ അരമണിക്കൂർ കൂടി സമയം അനുവദിച്ച് സുപ്രീംകോടതി.മാപ്പു പറയാൻ അദ്ദേഹത്തിന് ഇന്നലെ വരെയാണ് സമയം അനുവദിച്ചിരുന്നത്. പ്രശാന്ത് ഭൂഷൺ ഖേദം പ്രകടിപ്പിക്കുകയാണെങ്കിൽ നിയമനടപടികളുമായി മുന്നോട്ടു പോകരുതെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. ഇത് സ്വാഗതാർഹമാണെന്ന് കോടതി പറഞ്ഞു.
എന്നാൽ, കോടതിലക്ഷ്യമായി കോടതി വിധിച്ച ട്വീറ്റുകൾ താൻ പിൻവലിക്കുകയോ മാപ്പ് പറയുകയോ ഇല്ലെന്നും തന്റെ നിലപാടുകളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും പ്രശാന്ത് ഭൂഷൺ നേരത്തെ അറിയിച്ചിരുന്നു. പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്നും താക്കീത് ചെയ്ത് കേസ് അവസാനിപ്പിക്കണമെന്നും അറ്റോണി ജനറൽ ആവശ്യപ്പെട്ടപ്പോൾ മാപ്പു പറയാത്ത ആളെ താക്കീത് ചെയ്തിട്ട് എന്താണ് കാര്യമെന്നാണ് ജസ്റ്റിസ് അരുൺ മിശ്ര ചോദിച്ചത്.
Discussion about this post