ബംഗലൂരു: കേന്ദ്ര സർക്കാർ അനുമതി നൽകിയാൽ കോളേജുകൾ ഒക്ടോബറിൽ തുറക്കാൻ തയ്യാറാണെന്ന് കർണ്ണാടക സർക്കാർ. കോളേജുകളിൽ ഓൺലൈൻ ഡിഗ്രി ക്ളാസുകൾ സെപ്റ്റംബർ 1 മുതൽ ആരംഭിക്കുമെന്നും ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണൻ പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങൾ വന്നാൽ ഉടൻ വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. സുരക്ഷ ഉറപ്പാക്കി അധ്യയനം ആരംഭിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും മന്ത്രി അറിയിച്ചു. അവസാന വർഷ വിദ്യാർത്ഥികൾക്കുള്ള പരീക്ഷകളും നടത്താൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ എല്ലാം സംസ്ഥാനങ്ങളും വ്യക്തികളുടേയും ചരക്കുകളുടേയും സുഗമമായ നീക്കം ഉറപ്പാക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശത്തെ തുടർന്ന് ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കുള്ള ക്വാറന്റൈൻ നേരത്തെ കർണാടക സർക്കാർ പിൻവലിച്ചിരുന്നു.
Discussion about this post